Site icon Fanport

ഏഷ്യൻ കപ്പിന്റെ നോക്കൗട്ടിൽ കടന്ന് ദക്ഷിണ കൊറിയ

ഏഷ്യൻ കപ്പിന്റെ നോക്കൗട്ടിൽ കടന്ന് ദക്ഷിണ കൊറിയ. ഏകപക്ഷീയമായ ഒരു ഗോളിന് കിർഗ്ഗിസ്ഥാനെയാണ് സൗത്ത് കൊറിയ പരാജയപ്പെടുത്തിയത്. കിം മിൻ ജേയുടെ ഗോളിലാണ് കൊറിയ ജയം സ്വന്തമാക്കിയത്.

ഇത് രണ്ടാം തവണയാണ് ഒരു ഗോൾ മാത്രമടിച്ച് കൊറിയ മത്സരം ജയിക്കുന്നത്. ആദ്യ മത്സരത്തിൽ ഫിലിപ്പിൻസിനേയും ഒരു ഗോളിനാണ് കൊറിയ തകർത്തത്. ഇന്നത്തെ ജയത്തോടു കൂടി ഗ്രൂപ്പ് സിയിൽ നിന്നും ചൈനക്കൊപ്പം സൗത്ത് കൊറിയയും ഏഷ്യൻ കപ്പിന്റെ നോക്കൗട്ടിൽ കടന്നു.

ഗ്രൂപ്പ് സിയിലെ മറ്റു ടീമുകളായ കിർഗ്ഗിസ്ഥാനും ഫിലിപ്പിൻസും ഇതുവരെ ഒരു ജയം പോലും നേടിയിട്ടില്ല. ചൈനയും കൊറിയയും രണ്ട് ജയം വീതം നേടിയിട്ടുമുണ്ട്. അടുത്ത മത്സരത്തിൽ ഗ്രൂപ്പിലെ ചാമ്പ്യന്മാരെ നമ്മുക്കറിയാൻ കഴിയും. രണ്ട് മത്സരങ്ങളിൽ വീതം ജയിച്ച ചൈനയും സൗത്ത് കൊറിയയും തമ്മിലാണ് അടുത്ത മത്സരം.

Exit mobile version