Site icon Fanport

വൂ മാജിക്, ഏഷ്യൻ കപ്പിലെ ചൈനയുടെ കുതിപ്പ് തുടരുന്നു

ഏഷ്യൻ കപ്പിലെ ചൈനയുടെ കുതിപ്പ് തുടരുന്നു‌. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ന് ഫിലിപ്പിൻസിനെ ചൈന തകർത്തത്‌. ആദ്യമത്സരത്തിൽ കിർഗ്സ്ഥാനും ചൈനയോട് അടിയറവ് പറഞ്ഞിരുന്നു. വൂ ലെയുടെ ഇരട്ട ഗോളുകളാണ് ചൈനയുടെ ജയത്തിന്റെ ചുക്കാൻ പിടിച്ചത്. യു ദബാവോയുടെ ഇഞ്ചുറി ടൈം ഗോളിൽ മാഴ്സല്ലൊ ലുപിയുടെ ചൈന വിജയമുറപ്പിച്ചു.

കിർഗ്ഗിസ്ഥാനോട് ഗോൾ വഴങ്ങിയെങ്കിലും ഫിലിപ്പിൻസിനോട് ഗോൾ വഴങ്ങാതിരിക്കാൻ ചൈന ശ്രദ്ധിച്ചു. ആദ്യ പകുതിക്ക് അഞ്ചു മിനുട്ട് മുൻപേ വൂ വിന്റെ ആദ്യ ഗോളിൽ ചൈന ലീഡ് നേടി. 66 ആം മിനുട്ടിൽ മനോഹരമായ വോളിയിലൂടെ വൂ ലീഡുയർത്തുകയും ചെയ്തിരുന്നു. നിലവിൽ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനക്കാരാണ് ചൈന.

Exit mobile version