Site icon Fanport

ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനൽ ലൈനപ്പ് ആയി

ഇന്ത്യയിൽ നടക്കുന്ന വനിതാ ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനൽ ഫിക്സ്ചറുകൾ തീരുമാനം ആയി. ജനുവരി 30 മുതൽ ആണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കുന്നത്. കരുത്തരായ ഓസ്ട്രേലിയക്ക് കൊറിയ ആണ് ക്വാർട്ടറിൽ എതിരാളികൾ. ജപ്പാൻ തായ്ലാന്റിനെയും, ചൈന വിയറ്റ്നാമിനെയും, ചൈനീസ് തായ്പയ് ഫിലിപ്പീൻസിനെയും നേരിടും. ഇന്ത്യയുടെ ഗ്രൂപ്പിൽ നിന്ന് ചൈനയും ചൈനീസ് തായ്പയും ആണ് ക്വാർട്ടറിൽ എത്തിയത്. ഇന്ത്യ കോവിഡ് കാരണം ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം മാത്രം കളിച്ച് പിൻവാങ്ങിയിരുന്നു.20220128 131817

Exit mobile version