Site icon Fanport

സമനിലയിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇറാൻ

ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി ഇറാൻ. ഇറാൻ ഇറാഖ്‌‌ മത്സരം സമനിലയിൽ പിരിഞ്ഞതിന് പിന്നാലെയാണ് ഇറാൻ ഗ്രുപ്പ് ചാമ്പ്യന്മാരായത്. നോക്കൗട്ട് ക്വാളിഫിക്കേഷൻ ഉണ്ടായിട്ടും ഇരു ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ അലിറാസയെ ഇത്തവണ കാർലോസ് ക്വെയ്രോസ് ഇന്നിറക്കിയിരുന്നു. മത്സരത്തിൽ ആധിപത്യം ഇറാനായിരുന്നെങ്കിലും കടുത്ത എതിരാളികളായ ഇറാഖ് പെട്ടെന്ന് കീഴടങ്ങാൻ ഒരുക്കമായിരുന്നില്ല. ഇരു ടീമുകളും ഒരു പോലെ അക്രമിക്കുകയും പ്രതിരോധിക്കുകയും ചെയ്തപ്പോൾ ഒരു സമനില പിറന്നു.

Exit mobile version