Site icon Fanport

“ആഷിഖ് ഉറങ്ങില്ല, താനും ഇനി കുറേ നാളത്തേക്ക് ഉറങ്ങില്ല” – ഛേത്രി

ഇന്നലെ യു എ ഇക്ക് എതിരായ മത്സരത്തിൽ നഷ്ടമാക്കിയ അവസരങ്ങളെ പഴിച്ച് സുനിൽ ഛേത്രി. ഇന്നലെ ആദ്യ പകുതിയിൽ മാത്രം ഛേത്രിക്ക് രണ്ട് അവസരങ്ങളും ആഷിഖ് കുരുണിയന് ഒരു അവസരവും ലഭിച്ചിരുന്നു. പക്ഷെ ഒന്ന് പോലും ലക്ഷ്യത്തിൽ എത്തിക്കാൻ ഇന്ത്യക്ക് ആയിരുന്നില്ല. ഇത്ര വലിയ മത്സരത്തിൽ ഇത്രയധികം അവസരങ്ങൾ നഷ്ടപ്പെടുത്തി എന്നത് ഉൾക്കൊള്ളാൻ വരെ കഴിയുന്നില്ല എന്ന് ഛേത്രി മത്സരശേഷം പറഞ്ഞു.

തുടക്കത്തിലെ ആ രണ്ട് അവസരങ്ങൾ തന്നെ ഉള്ളിൽ നിന്ന് കൊല്ലുകയാണ് എന്നും ഛേത്രി പറഞ്ഞു. ആഷിഖ് കുരുണിയൻ ആ അവസരം ഓർത്ത് ഉറങ്ങില്ല. താനും ഇനി കുറേ കാലത്തേക്ക് ഉറങ്ങില്ല എന്നും ഛേത്രി പറയുന്നു. ഇപ്പോഴും നോക്കൗട്ട് സാധ്യത സജീവമാണ്. ടീം ഒരുമിച്ച് ആണ് പൊരുതുന്നത്. ബഹ്റൈന് എതിരെയും തങ്ങൾ ഒരുമിച്ച് നിന്ന് പൊരുതും സുനിൽ ഛേത്രി പറഞ്ഞു.

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സമനില നേടിയാൽ വരെ ഇന്ത്യക്ക് നോക്കൗണ്ട് റൗണ്ടിൽ കടക്കാൻ സാധ്യത ഉണ്ട്.

Exit mobile version