Site icon Fanport

അസ്ഗര്‍ അഫ്ഗാന്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്യുന്നു, നാളെ അവസാന മത്സരം

അഫ്ഗാന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമെന്ന് വിശേഷിപ്പിക്കാവുന്ന അവരുടെ ഏറെക്കാലത്തെ ക്യാപ്റ്റന്‍ ആയ അസ്ഗര്‍ അഫ്ഗാന്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്യുന്നു. നാളെ ടി20 ലോകകപ്പിൽ നമീബിയയ്ക്കെതിരെ കളിക്കുന്ന മത്സരം തന്റെ അവസാന മത്സരം ആണെന്ന് അസ്ഗര്‍ അറിയിച്ചു.

നമീബിയ മത്സരത്തിന് ശേഷം ഇന്ത്യയ്ക്കെതിരെയും ന്യൂസിലാണ്ടിനെതിരെയും അഫ്ഗാനിസ്ഥാന് മത്സരങ്ങളുണ്ടെങ്കിലും ആ മത്സരങ്ങളിൽ താന്‍ കളിക്കുന്നില്ലെന്ന് അസ്ഗര്‍ അഫ്ഗാന്‍ തീരുമാനിക്കുകയായിരുന്നു. വിജയിച്ച് തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമം കുറിയ്ക്കാമെന്ന ചിന്തയിലാവും അസ്ഗറിന്റെ ഈ തീരുമാനം.

Exit mobile version