Site icon Fanport

ലീഗ് വണ്ണിൽ വീണ്ടും മൊണാക്കോയ്‌ക്ക് സമനില

ഫ്രഞ്ച് ലീഗിൽ മുൻ ചാമ്പ്യന്മാരായ മൊണാക്കോയുടെ മോശം പ്രകടനം തുടരുന്നു. വീണ്ടും ഒരു സമനില കുരുക്കിൽ കൂടി പെട്ടിരിക്കുകയാണ് മൊണാക്കോ. നിമീസിനെതിരായ മത്സരത്തിൽ ഓരോ ഗോള് വീതമടിച്ച് ഇരു ടീമുകളും പോയന്റ് പങ്കിട്ടെടുത്തു. ലീഗ് വണ്ണിലെ മൊണാക്കോയുടെ മൂന്നാം സമനിലയാണിത്.

പോയന്റ് നിലയിൽ പന്ത്രണ്ടാം സ്ഥാനത്താണ് ഇപ്പോൾ മൊണാക്കോ. നിമീസിനെതിരായ മത്സരത്തിൽ പിന്നിൽ നിന്നും തിരിച്ചു വന്നാണ് മൊണാക്കോ സമനില നേടിയത്. നിമിസിനു വേണ്ടി ആന്തണി ബ്രയാങ്കോൺ ഗോളടിച്ചു. എന്നാൽ അധികം വൈകാതെ ക്യാപ്റ്റൻ ഫാൽകാവോയുടെ മൊണാക്കോ തിരിച്ചടിച്ചു. ആദ്യ പകുതിയിലാണ് ഇരു ഗോളുകളും വീണത്. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ അകന്നു നിന്നു.

Exit mobile version