Site icon Fanport

ആഴ്സണലിന്റെ ആദ്യ സൈനിംഗ് പൂർത്തിയായി, നുനോ ടവാരെസ് ആഴ്സണലിൽ

ആഴ്സണൽ സീസണിലെ ആദ്യ സൈനിംഗ് പൂർത്തിയാക്കി. ബെൻഫികയുടെ യുവ ഡിഫൻഡർ നുനോ ടവാരെസ് ആണ് ആഴ്സണലിൽ എത്തിയിരിക്കുന്നത്. 21 കാരനായ ഡിഫെൻഡർ ബെൻഫിക്ക യൂത്ത് ടീമിലൂടെ വളർന്ന താരമാണ്. 2019ൽ ആണ് താരം ബെൻഫികയ്ക്ക് ആയി അരങ്ങേറ്റം നടത്തിയത്. അവസാന രണ്ട്‌ സീസണിലും ബെൻഫികയുടെ പ്രധാന താരമായിരുന്നു നുനോ.

ലെഫ്റ്റ് ബാക്കായ നുനോ ബെൻഫികയ്ക്കായി ഇതുവരെ 25 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. താരം ഉടൻ ആഴ്സണലിന്റെ ടീമിനൊപ്പം പ്രീസീസണായി ചേരും. 20ആം നമ്പർ ജേഴ്സിയാകും താരം ആഴ്സണലിൽ അണിയുക. 8 മില്യണാണ് താരത്തെ ആഴ്സണൽ സ്വന്തമാക്കിയത്. പോർച്ചുഗീസ് യുവ ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്.

Exit mobile version