ആഴ്സണലിനെ തോൽപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിസാൻഡ്രോ ഓൾഡ്ട്രാഫോർഡിലേക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ വിൻഡോയിൽ ഗിയർ മാറ്റുകയാണ്. മലാസിയയെ സൈൻ ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡ് മറ്റൊരു ഡിഫൻഡറെ കൂടെ സൈൻ ചെയ്യുക ആണ്. ടെൻ ഹാഗിന്റെ അയാക്സ് ടീമിലെ പ്രധാന താരമായിരുന്ന ലിസാൻഡ്രോ മാർട്ടിനെസിനെ ആകും യുണൈറ്റഡ് അടുത്തതായി സ്വന്തമാക്കുന്നത്.

ആഴ്സണലുമായൊ ഒരു യുദ്ധം തന്നെ നടത്തി ആകും യുണൈറ്റഡ് ലിസാൻഡ്രോയെ സ്വന്തമാക്കുന്നത്. ടെൻ ഹാഗിന്റെ സാന്നിദ്ധ്യം ആകും ലിസാൻഡ്രോ യുണൈറ്റഡിനെ തിരഞ്ഞെടുക്കാൻ കാരണം. ടെൻ ഹാഗിന്റെ പ്രിയ താരങ്ങളിൽ ഒരാളാണ് ലിസാൻഡ്രോ‌‌. താരത്തിനായുള്ള ചർച്ചകളിൽ ആഴ്സണൽ നേരത്തെ തന്നെ ആരംഭിച്ചിരുന്നു എങ്കിലും ഇപ്പോൾ യുണൈറ്റഡ് മുൻ നിരയിലേക്ക് വരുകയാണ്. ലിസാൻഡ്രോക്ക് ഒരു ഔദ്യോഗിക ഓഫർ ഉടൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകുമെന്ന് ഫബ്രിസിയോ പറഞ്ഞു.

40 മില്യൺ എങ്കിലും കിട്ടിയാലെ മാർട്ടിനസിനെ അയാക്സ് ആർക്കും വിട്ടു കൊടുക്കൂ. അർജന്റീനൻ താരം സെന്റർ ബാക്കായും ലെഫ്റ്റ് ബാക്കായും മിഡ്ഫീൽഡിലും കളിക്കാൻ കഴിവുള്ള താരമാണ്‌. 24കാരനായ താരം ഇപ്പോൾ അർജന്റീന ടീമിലെ സ്ഥിരാംഗമാണ്. 2019 മുതൽ താരം അയാക്സിനൊപ്പം ഉണ്ട്.