Site icon Fanport

ആഴ്സ്ണലും ലീഡ്സിന്റെ വല നിറച്ചു

ലീഡ്സ് യുണൈറ്റഡിന്റെ മോശം ഫോം തുടരുന്നു. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഏഴു ഗോളുകൾ വാങ്ങി കൂട്ടിയ ലീഡ്സ് യുണൈറ്റഡ് ഇന്ന് ആഴ്സണലിനോടും ഗോൾ വാങ്ങിക്കൂട്ടി. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ 4-1ന്റെ പരാജയമാണ് ലീഡ്സ് ഏറ്റുവാങ്ങിയത്. ഇന്ന് ആദ്യ പകുതിയിൽ തന്നെ ആഴ്സണൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ആദ്യ പകുതിയി തന്നെ ഇരട്ട ഗോൾ നേടിയ ബ്രസീലിയൻ താരം മാർട്ടിനെല്ലി ആണ് ഇന്ന് കളിയിലെ കേമനായത്.

ആദ്യ പകുതിയിൽ സാകയും ആഴ്സണലിനായി ഗോൾ നേടി. രണ്ടാം പകുതിയിൽ സബ്ബായി എത്തിയ എമിലെ സ്മിത്റോയാണ് ആഴ്സണലിന്റെ നാലാം ഗോൾ നേടിയത്‌. റഫീന പെനാൾട്ടിയിലൂടെ ലീഡ്സിന്റെ ആശ്വാസ ഗോളും നേടി. 32 പോയിന്റുമായി ആഴ്സണൽ ലീഗിൽ നാലാമത് നിൽക്കുകയാണ്. ലീഡ്സ് 16ആം സ്ഥാനത്താണ്.

Exit mobile version