Site icon Fanport

ഫ്രഞ്ച് ലീഗിൽ നിന്ന് ആഫ്രിക്കൻ സൂപ്പർ താരത്തെ സ്വന്തമാക്കാൻ ഒരുങ്ങി ആഴ്സണൽ

ഫ്രഞ്ച് ലീഗ് 1 ലെ മിന്നും താരം നിക്കോളാസ് പെപ്പയെ സ്വന്തമാക്കാൻ ആഴ്സണൽ ശ്രമം തുടങ്ങിയതായി റിപ്പോർട്ടുകൾ. 24 വയസുകാരനായ പെപെ ലില്ലേയുടെ താരമാണ്. ഐവറി കോസ്റ്റ് ദേശീയ ടീം അംഗമാണ് പെപെ. തരത്തിനായി നാപോളിയും സജീവമായി രംഗത്തുണ്ട്. എങ്കിലും ലില്ലേ ആവശ്യപ്പെടുന്ന തുക നൽകാൻ ഗണ്ണേഴ്‌സ് തയ്യാറായതായി പ്രമുഖ മാധ്യമ പ്രവർത്തകർ ഫാബിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ സീസണിൽ 41 മത്സരങ്ങൾ കളിച്ച താരം 23 ഗോളുകളും 21 അസിസ്റ്റുകളും സ്വന്തമാക്കി മിന്നും ഫോമിലാണ്. താരത്തെ ലണ്ടനിൽ എത്തിക്കാൻ ആഴ്സണൽ 70 മില്യൺ യൂറോയെങ്കിലും നൽകേണ്ടി വരും. നാപോളി വാഗ്ദാനം ചെയ്ത ശമ്പളത്തേക്കാൾ വലിയ തുക നൽകാനും ഗണ്ണേഴ്‌സ് തയ്യാറാകേണ്ടി വരും. പെപെയെ കൂടാതെ സെൽറ്റിക്കിന്റെ ടിറെനിയെയും സ്വന്തമാക്കാൻ ലണ്ടൻ ക്ലബ്ബ് ശ്രമം തുടരുന്നുണ്ട്.

Exit mobile version