Site icon Fanport

സീരി എ താരങ്ങളെ റാഞ്ചാനൊരുങ്ങി ആഴ്സണൽ

സീരി എ താരങ്ങളെ റാഞ്ചാനൊരുങ്ങി ആഴ്സണൽ. ഇറ്റാലിയൻ ടീമായ സാമ്പ്ടോറിയുടെ താരങ്ങളായ ജോവാക്കിം ആൻഡേഴ്സൺ, ഡെന്നിസ് പ്രെയെറ്റ് എന്നിവരെ സ്വന്തമാക്കാനാണ് ആഴ്സണൽ ശ്രമിക്കുന്നത്. ഇരു താരങ്ങൾക്കുമായി 48 മില്ല്യൺ യൂറോയോളം മുടക്കാൻ ആഴ്സണൽ തയ്യാറാണ്.

സെന്റർ ബാക്കായ ആൻഡേഴ്സണ്ണും മധ്യനിര താരം പ്രയെറ്റും മിലാന്റെ റഡാറിലുമുണ്ട്. മിലാൻ നീക്കങ്ങൾ തുടങ്ങുന്നതിന് മുൻപേ ഇംഗ്ലണ്ടിലേക്ക് താരങ്ങളെ എത്തിക്കാനാണ് ശ്രമം. പ്രീമിയർ ലീഗിൽ കളിക്കാൻ താരങ്ങൾക്കും താത്പര്യമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Exit mobile version