Site icon Fanport

ചാമ്പ്യന്മാരായ ആഴ്സണലിനെ തോൽപ്പിച്ച് ചെൽസി മുന്നോട്ട്

ഇംഗ്ലീഷ് വനിതാ സൂപ്പർ ലീഗിൽ ചെൽസിക്ക് ഗംഭീര വിജയം. നിലവിലെ ചാമ്പ്യന്മാരായ ആഴ്സണലിനെ ആണ് ചെൽസി പരാജയപ്പെടുത്തിയത്. ചെൽസിയുടെ ഹോമിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. കഴിഞ്ഞ സീസണിൽ ചെൽസിയുടെ ഹോമിൽ വന്ന് 5-0ന് ആഴ്സണൽ വിജയിച്ചിരുന്നു.

ഇന്നലെ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചുവന്നായിരുന്നു ചെൽസിയുടെ വിജയം. ചെൽസിക്കു വേണ്ടി ബെതനി ഇംഗ്ലണ്ടും തൊരിസ്ഡോറ്ററുമാണ് ഗോളുകൾ നേടിയത്. ആഴ്സണലിനായി വാൻ ഡെ ഡോങ്കും ഗോൾ നേടി‌‌ ആഴ്സണലിന്റെ ലീഗിലെ ഈ സീസണിലെ ആദ്യ തോൽവിയാണിത്. ഈ വിജയത്തോടെ ആഴ്സണലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ചെൽസി രണ്ടാമത് എത്തി. മാഞ്ചസ്റ്റർ സിറ്റിയാണ് ലീഗിൽ ഒന്നാമതുള്ളത്.

Exit mobile version