Site icon Fanport

സെവിയ്യക്ക് ഒരവസരവും നൽകാതെ ജയിച്ചു കയറി ആഴ്‌സണൽ

യുഫേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ബിയിൽ സെവിയ്യക്ക് എതിരെ നിർണായക ജയവുമായി ആഴ്‌സണൽ. സ്‌പെയിനിൽ സെവിയ്യയെ മറികടന്ന ആഴ്‌സണൽ സ്വന്തം മൈതാനത്ത് എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് ജയം കണ്ടത്. നിരവധി മാറ്റങ്ങളും ആയി ഇറങ്ങിയ സ്പാനിഷ് ടീമിന് ഒരവസരവും ആഴ്‌സണൽ നൽകിയില്ല. അതേസമയം ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് അടക്കം ഇല്ലാതെയാണ് ആഴ്‌സണൽ ഇടങ്ങിയത്. ആഴ്‌സണലിന്റെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ 29 മത്തെ മിനിറ്റിൽ ജോർജീന്യോയുടെ പാസ് നൽകിയ അവസരത്തിൽ നിന്നു ബുകയോ സാക നൽകിയ പാസിൽ നിന്നു ലിയാൻഡ്രോ ട്രൊസാർഡ് ആണ് ആഴ്‌സണലിന് ആദ്യ ഗോൾ സമ്മാനിച്ചത്.

ആഴ്‌സണൽ

തുടർന്ന് രണ്ടാം പകുതിയിൽ 64 മത്തെ മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി നൽകിയ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ബുകയോ സാക ആഴ്‌സണൽ ജയം പൂർത്തിയാക്കി. മത്സരത്തിൽ ഉടനീളം സെവിയ്യ പ്രതിരോധത്തിന് ദുസ്വപ്നങ്ങൾ ആണ് മാർട്ടിനെല്ലി സമ്മാനിച്ചത്. മാർട്ടിനെല്ലിക്ക് മുന്നിൽ സ്പാനിഷ് പ്രതിരോധം വിറച്ചു. അതേസമയം എതിർ വശത്ത് എതിരാളികൾക്ക് ഒരവസരവും ആഴ്‌സണൽ പ്രതിരോധം നൽകിയില്ല. അവസാന നിമിഷങ്ങളിൽ സാക പരിക്കേറ്റു പുറത്ത് പോയത് ആണ് ആഴ്‌സണലിന് ആശങ്ക നൽകിയ ഒരേയൊരു കാര്യം. അതേസമയം ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ പി.എസ്.വി ലെൻസിനെ ലൂക് ഡിജോങിന്റെ ഒരേയൊരു ഗോളിന് തോൽപ്പിച്ചു. നിലവിൽ ഗ്രൂപ്പിൽ ആഴ്‌സണൽ ഒന്നാമതും പി.എസ്.സി രണ്ടാമതും ആണ്.

Exit mobile version