ഇന്ത്യ തോൽപ്പിച്ച അർജന്റീനയ്ക്ക് കോടിഫ് കപ്പ് കിരീടം

സ്പെയിനിൽ നടക്കുന്ന അണ്ടർ 20 ടൂർണമെന്റായ കോടിഫ് കപ്പിൽ അർജന്റീനയ്ക്ക് കിരീടം. ഇന്ന് പുലർച്ചെ നടന്ന ഫൈനലിൽ റഷ്യയെ മറികടന്നാണ് അർജന്റീനയുടെ കിരീട നേട്ടം. എക്സ്ട്രാ ടൈമിൽ പിറന്ന ഗോളാണ് അർജന്റീനയ്ക്ക് വിജയം നൽകിയത്. 92ആം മിനുട്ടിലായിരുന്നു അർജന്റീനയുടെ വിജയ ഗോൾ. തുടക്കത്തിൽ ഒരു ഗോളിന് അർജന്റീന പിറകിൽ പോയിരുന്നു.

കൊളീഡിയോയും മാർസ മറിനെല്ലൊയുമാണ് അർജന്റീനയ്ക്കായി ഇന്ന് ഗോൾ നേടിയത്. സെമിയിൽ ഉറുഗ്വേയെ തോൽപ്പിച്ചായിരുന്നു അർജന്റീന ഫൈനലിൽ എത്തിയത്. ഈ ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോടേറ്റത് മാത്രമാണ് അർജന്റീനയുടെ ഏക തോൽവി. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ 2-1 എന്ന സ്കോറിനായിരുന്നു അർജന്റീനയെ തോൽപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version