റഷ്യയിൽ നിക്കണോ? അതോ പോണോ? ഒന്നും ഇനി അർജന്റീനയുടെ കയ്യിൽ അല്ല

- Advertisement -

അതെ, അർജന്റീനയുടെ റഷ്യയിലെ ഭാവി ഇനി അർജന്റീനയുടെ കയ്യിലേ അല്ല. ഗ്രൂപ്പിലെ ബാക്കി മൂന്ന് പേരുമാണ് ഇനി അർജന്റീന മുന്നോട്ട് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അർജന്റീനയ്ക്ക് ഇനി ആകെ ചെയ്യനാവുന്നത് ഒരു വലിയ വിജയം നൈജീരിയക്കെതിരെ സ്വന്തമാക്കുക എന്നതു മാത്രമാണ്. അതിനും സാധിച്ചില്ല എങ്കിൽ നാട്ടിലേക്കുള്ള മടക്ക ടിക്കറ്റ് അർജന്റീനയ്ക്ക് തന്നെ എടുക്കാം.

ഇന്നത്തെ ക്രൊയേഷ്യയോടുള്ള പരാജയം അർജന്റീനയെ രണ്ട് മത്സരങ്ങളിൽ ഒരു സമനിലയും ഒരു പരാജയവും അടക്കം ഒരു പോയന്റ് എന്ന ദയനീയ നിലയിൽ എത്തിച്ചിരിക്കുകയാണ്. ഇപ്പോൾ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് അർജന്റീന. അർജന്റീനയ്ക്ക് ഇനി വേണ്ടത് രണ്ടാം സ്ഥാനത്തുള്ള ഐസ്‌ലാന്റ് ഇനി ഒരു മത്സരവും ജയിക്കാതെ ഇരിക്കുകയാണ്. നാളെ നൈജീരിയക്കെതിരെയും അവസാനം ക്രൊയേഷ്യക്ക് എതിരെയുമാണ് ഐസ്‌ലാന്റ് മത്സരം. ഇതിൽ ഏതെങ്കിലും ഒരു മത്സരം ഐസ്‌ലാന്റ് വിജയിച്ചാൽ അർജന്റീനയുടെ പിന്നെയുള്ള പ്രതീക്ഷ ഗോൾഡ് ഡിഫറൻസിലാണ്. ഇപ്പോൾ -3 ആണ് അർജന്റീനയുടെ ഗോൾഡിഫറൻസ്. അതുകൊണ്ട് തന്നെ നൈജീരിയക്കെതിരെ വൻ വിജയം തന്നെ അർജന്റീനയ്ക്ക് നേടേണ്ടതായി വരും.

ഈ ടീമിന് അത് സാധ്യമാണോ എന്നത് സംശയമാണെങ്കിലും അതിൽ മാത്രമാണ് അർജന്റീനയുടെ ഇപ്പോഴത്തെ പ്രതീക്ഷ. നാളെ നൈജീരിയ ജയിച്ചാലും ഐസ്‌ലാന്റിന്റെ അവസാന മത്സരം ക്രൊയേഷ്യക്കെതിരെ ആണ്. അവസാന മത്സരത്തിൽ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകുമെന്ന് ഇപ്പോൾ തന്നെ ക്രൊയേഷ്യൻ കോച്ച് പറഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement