മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങൾ മായുന്നു, ക്രൊയേഷ്യക്ക് മുന്നിൽ നാണംകെട്ട് അർജന്റീന

- Advertisement -

ക്രൊയേഷ്യക്ക് എതിരായ മത്സരത്തിൽ അർജന്റീനയ്ക്ക് കനത്ത പരാജയം. മൂന്നു ഗോളുകൾക്കാണ് മുൻ ലോക ചാമ്പ്യന്മാരായ അർജന്റീന പരാജയപ്പെട്ടത്. ക്രൊയേഷ്യക്ക് വേണ്ടി റെബിചും ലൂക്കാ മോഡ്രിച്ചും റാക്കറ്റിച്ചുമാണ് ഗോളുകളടിച്ചത് ഗോളടിച്ചത്.ഡിബാല, റോഹോ, ഡിമരിയ, ബനേഗ തുടങ്ങി പ്രമുഖ താരങ്ങളെയൊന്നും കളത്തിൽ ഇറക്കാതെയാണ് സാംപോളി മത്സരമാരംഭിച്ചത്.

അഞ്ചാം മിനുട്ടിൽ അർജന്റീനിയൻ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി പെരിസിച്ച് പ്രതിരോധ വലയം ഭേദിച്ച് കുതിച്ചു. കബയേറോയുടെ വിരലുകളാണ് അർജന്റീനയെ രക്ഷിച്ചത്. ബോക്സിൽ നിന്നും പെരിസിച്ച് തൊടുത്ത ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ തെറ്റ് തിരിച്ചറിഞ്ഞ സാംപോളി ആക്രമണത്തിന് മൂർച്ച കൂട്ടാൻ ഹിഗ്വെയിനെയും ഡൈബാലയേയും ഇറക്കി. അൻപത്തിമൂന്നാം മിനുട്ടിൽ റെബീച്ചിലൂടെ ക്രൊയേഷ്യയുടെ ആദ്യ ഗോൾ പിറന്നു. അർജന്റീനയുടെ ഗോൾകീപ്പർ കബയേറോയുടെ അബദ്ധമാണ് ഗോളിന് വഴിവെച്ചത്.

മാര്കഡോയ്ക്ക് പാസ് ചെയ്ത പന്ത് തകർപ്പൻ ഷോട്ടിലൂടെ റെബിച്ച് ഗോളാക്കി മാറ്റി. രണ്ടാം ഗോൾ വന്നത് എൺപതാം മിനുട്ടിലാണ്. റയൽ മാഡ്രിഡ് മജീഷ്യൻ ലൂക്ക മോഡ്രിച് 25 യാർഡിനപ്പുറത്തുനിന്നും തൊടുത്തു വിട്ട ഷോട്ട് അർജന്റീനയുടെ വലകുലുക്കി. ഇത്തവണയും അർജന്റീനയുടെ പ്രതിരോധം തന്നെയാണ് പ്രതിക്കൂട്ടിൽ.

രണ്ടു തവണ ലോക ചാമ്പ്യന്മാരായും കഴിഞ്ഞ ലോകകപ്പ് റണ്ണേഴ്‌സ്അപ്പുമായ അർജന്റീനയെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളി വിടുന്നതായിരുന്നു ക്രൊയേഷ്യക്ക് വേണ്ടിയുള്ള റാകിറ്റിച്ചിന്റെ മൂന്നാം ഗോൾ. കോവസിച്ചിന്റെ പാസ് മികച്ചൊരു ഷോട്ടിലൂടെ റാക്കിറ്റിച്ച് വലയിലെത്തിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement