Picsart 22 12 10 20 53 41 057

“ഇപ്പോൾ പിന്തുണ അർജന്റീനയ്ക്കും ക്രൊയേഷ്യക്കും” കേരള ബ്ലാസ്റ്റേഴ്സ് കോച്ച്

ലോകകപ്പിൽ ശേഷിക്കുന്ന ടീമുകളിൽ തന്റെ പിന്തുണ അർജന്റീനക്കും ക്രൊയേഷ്യക്കും ആണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. സെമിയിൽ പരസ്പരം ഏറ്റുമുട്ടുന്ന ഈ ടീമുകളിൽ ഏതെങ്കിലും ഒരു ടീം കപ്പ് അടിക്കണം എന്നാണ് ഇവാൻ ആഗ്രഹിക്കുന്നത്. ക്രൊയേഷ്യ കഴിഞ്ഞ ലോകകപ്പിൽ ഫൈനൽ കളിച്ച ടീമാണെന്നും അവർ ശക്തരാണെന്നും ഇവാൻ പറയുന്നു. അവസാന ലോകകപ്പിൽ ക്രൊയേഷ്യ 3-0ന് അർജന്റീനയെ തോൽപ്പിച്ചതും ഇവാൻ ഓർമ്മിപ്പിച്ചു.

തന്റെ ആദ്യ പിന്തുണ ബെൽജിയത്തിനായിരുന്നു. അവർ എവിടെയും എത്തിയില്ല. പിന്നെ പിന്തുണ ഉടായിരുന്നു ജർമ്മനിയും ഖത്തറിൽ തിളങ്ങിയില്ല എന്ന് ഇവാൻ പറഞ്ഞു. എന്തായാലും ഇനി ബാക്കിയുള്ള ലോകകപ്പ് മത്സരങ്ങൾ മികച്ചതും ആവേശകരവുമായ മത്സരങ്ങൾ ആയിരിക്കും എന്നും കേരള ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു.

Exit mobile version