അർജന്റീനൻ ഡിഫൻഡറെ ടീമിൽ എത്തിച്ച് ഗോകുലം എഫ് സി

ഗോകുലം എഫ് സിയുടെ പ്രതിരോധ നിരയിൽ ഇനി ഒരു അർജന്റീന താരവും. അർജന്റീന സ്വദേശിയായ ഫാബ്രിസിയോ ഓർറ്റിസ് ആണ് ഗോകുലവുമായി കരാറിൽ എത്തിയിരിക്കുന്നത്. ഐ ലീഗിനായി ഒരുങ്ങുന്ന ഗോകുലത്തിന്റെ കരുത്തുറ്റ സൈനിംഗുകളിൽ ഒന്നായാണ് ഓർറ്റിസിന്റെ വരവിനെ കണക്കാക്കുന്നത്‌. ജോർദാൻ ലീഗ് ക്ലബായ ശദാബ് അൽ അകാബയിൽ നിന്നാണ് താരം ഇന്ത്യയിലേക്ക് വരുന്നത്.

നോർത്തേൺ അമേരിക്കൻ സോക്കർ ലീഗ് ക്ലബായ അർമാഡ എഫ് സിയിലും മുമ്പ് കളിച്ചിട്ടുണ്ട്. 28കാരനായ ഫാബ്രിസിയോ സെന്റർ ബാക്കായാണ് കളിക്കാറ്. മുമ്പ് അർജന്റീനൻ ക്ലബായ വില്ല മരിയ, മിസാനോ എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്.

ഇതോടെ ഗോകുലത്തിൽ നാല് വിദേശ താരങ്ങളായി. കഴിഞ്ഞ സീസണിൽ ഒപ്പം ഉണ്ടായിരുന്ന മുസ മുഡ്ഡെ, മുൻ ബ്ലാസ്റ്റേഴ്സ് താരം അന്റോണിയോ ജർമ്മൻ, ഉസ്ബകിസ്ഥാൻ താരം കൊഷ്നേവ് എന്നിവരും ഇപ്പോൾ ഗോകുലവുമായി കരാറിൽ എത്തിയിട്ടുണ്ട്‌. ഇനി രണ്ട് വിദേശ താരങ്ങൾ കൂടി ടീമിൽ ഉടൻ എത്തും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version