Site icon Fanport

ആർച്ചറുടെ തീയുണ്ടകൾ അവസാനിച്ചിട്ടില്ല, ഓസ്‌ട്രേലിയയോട് കരുതിയിരിക്കാൻ പറഞ്ഞു ബെൻ സ്റ്റോക്‌സ്

ജോഫ്ര ആർച്ചറുടെ തീയുണ്ടകൾ പോലുളള പന്തുകൾ അവസാനിച്ചില്ലെന്നും അത് ആഷസിൽ ഇനിയും ഓസ്‌ട്രേലിയക്ക് മേൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്‌സ്. ഓസ്‌ട്രേലിയക്ക് കരുതിയിരിക്കാനുള്ള മുന്നറിയിപ്പ് നൽകിയ സ്റ്റോക്‌സ് ആർച്ചറിന്റെ സാന്നിധ്യം ഇംഗ്ലണ്ടിന് വലിയ കരുത്താകും എന്നും കൂട്ടിച്ചേർത്തു. രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച ആർച്ചർ വലിയ വെല്ലുവിളിയാണ് ലോർഡ്സിൽ ഓസ്‌ട്രേലിയക്ക് നൽകിയത്.

ആദ്യ ഇന്നിങ്‌സിൽ ആർച്ചറുടെ പന്ത് കൊണ്ട് റിട്ടേർഡ് ഹർട്ട് ആയ സ്റ്റീവ് സ്മിത്ത് മൂന്നാം ടെസ്റ്റ് കളിക്കുമോ എന്നുറപ്പില്ലാത്തതിനാൽ തന്നെ രണ്ടാം ടെസ്റ്റിൽ സമനിലയുമായി രക്ഷപ്പെട്ട ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിൽ ആർച്ചറെ അതിജീവിക്കുമോ എന്നു കണ്ടറിയണം. ആന്റേഴ്‌സന്റെ അഭാവത്തിൽ ഇംഗ്ലീഷ് ബോളിംഗിന് വലിയ കരുത്തതാവുകയാണ് ആർച്ചർ. മറ്റന്നാൾ ലീഡ്‌സിൽ ആണ് ആഷസിലെ മൂന്നാം ടെസ്റ്റ് ആരംഭിക്കുക.

Exit mobile version