ശസ്‌ത്രക്രിയക്ക് വിധേയനാകാൻ അറാഹോ, ലോകകപ്പ് മോഹങ്ങൾ വിദൂരത്ത്

Ronald Araujo(6)

പരിക്കേറ്റ റൊണാൾഡ് അറാഹോ ഒടുവിൽ ശസ്‌ത്രക്രിയക്ക് വിധേയനാകാൻ സമ്മതിച്ചു. ബാഴ്‌സലോണയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഉണ്ടയില്ലെങ്കിലും പ്രമുഖ സ്പാനിഷ് മാധ്യമങ്ങൾ എല്ലാം ഈ കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉറുഗ്വേക്ക് വേണ്ടി കളത്തിൽ ഇറങ്ങി ആദ്യ മിനിറ്റിൽ തന്നെ പരിക്കേറ്റ് പിന്മാറേണ്ടി വന്ന താരം നേരത്തെ ശസ്ത്രക്രിയയോട് താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. ലോകകപ്പ് മോഹങ്ങൾ പൂർണമായി ഉപേക്ഷിക്കേണ്ടി വരും എന്നതിനാലായിരുന്നു ഇത്. ഇന്ന് സാവിയുമായും ടീം ഫിസിയോ ആയ റിക്കാർഡ് പ്രൂണയുമായും നടത്തിയ ചർച്ചയിലാണ് താരം ശസ്ത്രക്രിയക്ക് സമ്മതിച്ചത് എന്നറിയുന്നു.

20210208 205118
Credit:Twitter

ഇതോടെ താരത്തിന്റെ ലോകകപ്പ്‌ സ്വപ്നങ്ങൾ പൂർണമായും അവസാനിച്ച മട്ടാണ്. മൂന്ന് മാസത്തോളം എങ്കിലും വിശ്രമം വേണ്ടി വരും എന്നതിനാൽ ലോകകപ്പ് ടീമിൽ അംഗമവാൻ താരത്തിന് സാധിക്കില്ല. സൗത്ത് കൊറിയ ,പോർച്ചുഗൽ, ഘാന തുടങ്ങിയവർ ഉൾപ്പെട്ട ഗ്രൂപ്പിലാണ് ഉറുഗ്വേ ഉള്ളത്. ഫിൻലാന്റിൽ വെച്ചാവും അരാഹുവോയുടെ ശസ്ത്രക്രിയ നടക്കുക. ഈ വാരം തന്നെ താരം ഫിൻലാന്റിൽ എത്തിയേക്കും എന്നാണ് സൂചനകൾ.