ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ എ യെ അനൂജ പട്ടേല്‍ നയിക്കും, കേരളത്തിന്റെ എസ് ആശ ടീമില്‍

@Getty images
- Advertisement -

ഇന്ത്യ-ഓസ്ട്രേലിയ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നതിനു മുമ്പുള്ള രണ്ട് സന്നാഹ മത്സരങ്ങളിലേക്കുള്ള ഇന്ത്യ എ ടീമിനെ അനൂജ പട്ടേല്‍ നയിക്കും. 14 അംഗ ടീമിനെയാണ് 25 വയസ്സുകാരി ഓഫ് സ്പിന്നര്‍ നയിക്കുന്നത്. മുംബൈയില്‍ മാര്‍ച്ച് 6, 8 തീയ്യതികളിലാണ് രണ്ട് സന്നാഹ മത്സരങ്ങളും. ഏകദിന പരമ്പര വഡോദരയിലാണ് നടക്കുന്നത്.

ഇന്ത്യ എ സ്ക്വാഡ്: അനൂജ പട്ടേല്‍, പ്രിയ പൂനിയ, സരിക കോലി, ദയാലന്‍ ഹേമലത, നേഹ തന്‍വാര്‍, തനുശ്രീ സര്‍കാര്‍, നിഷു ചൗധരി, കവിത പട്ടേല്‍, മേഘന സിംഗ്, ശാന്തി കുമാരി, നുസ്ഹത് പര്‍വീന്‍, ടി കന്‍വര്‍, പ്രീതി ബോസ്, എസ് ആശ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement