വാഗ്ദാനം 100 മില്യൺ!! ഇനിയെങ്കിലും ആന്റണിയെ അയാക്സ് മാഞ്ചസ്റ്ററിലേക്ക് വിടുമോ, ശുഭപ്രതീക്ഷകൾ!

20220828 180728

മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം ആന്റണിയെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് എന്ന് സൂചനകൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ഓഫർ അയാക്സ് അംഗീകരിക്കും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു‌. ആന്റണി കഴിഞ്ഞ ദിവസം അയാക്സ് ക്ലബിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതും അയാക്സിന്റെ നിലപാട് മാറാൻ കാരണമായി.

ആന്റണി

ക്ലബിലേക്ക് തന്നെ വരണം എന്ന് ഉറപ്പിച്ചിരിക്കുന്ന ആന്റണിക്കായി യുണൈറ്റഡ് നേരത്തെ 90 മില്യൺ യൂറോയുടെ ബിഡ് സമർപ്പിച്ചിരുന്നു. അത് ക്ലബ് അയാക്സ് റിജക്ട് ചെയ്ത് ശേഷമാണ് ആന്റണി പരസ്യമായി രംഗത്ത് വന്നത്. ആന്റണിയുടെ ട്രാൻസ്ഫറിൽ ഇന്ന് തന്നെ ധാരണയിൽ എത്താൻ ആകും എന്ന് യുണൈറ്റഡ് വിശ്വസിക്കുന്നതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

22കാരനായ ആന്റണി അവസാന രണ്ട് വർഷമായി അയാക്സിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ 12 ഗോൾ നേടുകയും 10 അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്തിരുന്നു. യുണൈറ്റഡ് അറ്റാക്കിൽ ആന്റണി അത്ഭുതങ്ങൾ കാണിക്കും എന്ന് പ്രതീക്ഷിക്കാം.