Site icon Fanport

അൻസു ഫതി എന്ന രക്ഷകൻ, ബാഴ്സലോണക്ക് അവസാനം ഒരു വിജയം

മൂന്ന് മത്സരങ്ങൾക്ക് ശേഷം ബാഴ്സലോണക്ക് ഒരു വിജയം. ഇന്ന് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ നാലാം മത്സരത്തിൽ ഡൈനാമോ കീവിനെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സലോണയുടെ വിജയം. കോമാൻ പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായതിനു ശേഷമുള്ള ആദ്യ ബാഴ്സലോണ വിജയമാണിത്. കോമാന്റെ അവസാന വിജയവും ഡൈനാമോ കീവിനെ എതിരെ ആയിരുന്നു.

ഇന്ന് ആദ്യ പകുതിയിൽ ബാഴ്സലോണക്ക് ഒരു ഷോട്ട് ടാർഗറ്റിലേക്ക് അടിക്കാൻ പോലും ബാഴ്സലോണക്ക് ആയിരുന്നില്ല. രണ്ടാം പകുതിയിൽ 70ആം മിനുട്ടിൽ ആണ് യുവതാരം അൻസു ഫതിയിലൂടെ ബാഴ്സലോണ ലീഡ് നേടിയത്. വലതു വിങ്ങിൽ നിന്ന് വന്ന ഒരു ക്രോസ് ക്ലിയർ ചെയ്യാൻ ആവാതെ വന്നപ്പോൾ ആയിരുന്നു ഫതിയുടെ ഗോൾ. ഈ വിജയത്തോടെ 6 പോയിന്റുമായി ബാഴ്സലോണ ഗ്രൂപ്പിൽ രണ്ടാമത് എത്തി. 12 പോയിന്റുമായി ബയേൺ ആണ് ഗ്രൂപ്പിൽ ഒന്നാമത്. ഇന്ന് നാലു മാസത്തിനു ശേഷം ഡെംബലെ ഫുട്ബോൾ കളത്തിൽ ഇറങ്ങുന്നതും കാണാൻ ആയി.

Exit mobile version