പ്രായം 11, കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം, അന്ന ഹര്‍സേ

വെയില്‍സിന്റെ 11 വയസ്സുകാരി അന്ന ഹര്‍സേ കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. ഇന്ന് നടന്ന ടേബിള്‍ ടെന്നീസ് മത്സരത്തില്‍ വെയില്‍സിനു വേണ്ടി ഇന്ത്യയ്ക്കെതിരെ ഡബിള്‍സില്‍ വിജയവും അന്ന സ്വന്തമാക്കി. ഡബിള്‍സില്‍ വിജയിച്ചുവെങ്കിലും ഇന്ത്യയോട് വെയില്‍സ് പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെടുകയായിരുന്നു.

പതിനൊന്നാം വയസ്സില്‍ സീനിയര്‍ ടീമില്‍ അന്ന എത്തിയതില്‍ അത്ഭുതമില്ലെന്നാണ് താരത്തിന്റെയും വെയില്‍സിന്റെയും കോച്ചുമാര്‍ പറയുന്നത്. ഭാവിയില്‍ ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പുകളില്‍ സ്ഥിരം കേള്‍ക്കുവാന്‍ പോകുന്ന പേരാണ് താരത്തിന്റേതെന്നാണ് ഇവരുടെയെല്ലാം അഭിപ്രായം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയൂറോപ്പ ലീഗ് : ആഴ്‌സണലിന് സി.എസ്.കെ.എ , അത്ലറ്റികോ മാഡ്രിഡിന് സ്പോർട്ടിങ്
Next articleദേശീയ റെക്കോര്‍ഡോടെ ശ്രീഹരി നടരാജ് നീന്തല്‍ സെമിയില്‍