ധോണിയുടെ ക്യാപ്റ്റന്‍സിയെ വാര്‍ത്തെടുത്ത് അനില്‍ കുംബ്ലെ

കുംബ്ലെയുടെ ക്യാപ്റ്റന്‍സിയ്ക്ക് കീഴില്‍ ധോണി ടെസ്റ്റില്‍ കളിച്ചതാണ് ധോണിയുടെ ക്യാപ്റ്റന്‍സി ശൈലിയെ വികസിപ്പിച്ചതെന്ന് പറഞ്ഞ് മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമചാരി ശ്രീകാന്ത്. 2007 ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച് എംഎസ് ധോണി തന്റെ ക്യാപ്റ്റന്‍സി മികവ് പുറത്തെടുത്തപ്പോള്‍ കുംബ്ലെ ധോണിയെ ടെസ്റ്റില്‍ ഒപ്പം കൂട്ടി നല്‍കിയ അവസരം താരത്തിന്റെ ക്യാപ്റ്റന്‍സിയെ വളര്‍ത്തിയെന്നാണ് ശ്രീകാന്ത് പറയുന്നത്.

കുംബ്ലെ നല്‍കിയ അനുഭവസമ്പത്ത് ധോണി തുടര്‍ന്നുവെന്നും അദ്ദേഹം കളിക്കാര്‍ക്ക് വേണ്ടത്ര ആത്മവിശ്വാസം നല്‍കിയെന്നും ശ്രീകാന്ത് വ്യക്തമാക്കി. സൗരവ് ഗാംഗുലി കൊണ്ടുവന്ന ആക്രമോത്സുക സംസ്കാരത്തില്‍ നിന്ന് വിഭിന്നമായിരുന്നു കുംബ്ലെയും ധോണിയും. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ മൂന്ന് ഐസിസി കിരീടങ്ങള്‍ – ടി20, ഏകദിന, ചാമ്പ്യന്‍സ് ട്രോഫി – നേടിയ ഏക ക്യാപ്റ്റന്‍ കൂടിയാണ് ധോണി.

ധോണിയെ ക്യാപ്റ്റനായി വളര്‍ത്തിയെടുത്തതിന്റെ ക്രെഡിറ്റ് അനില്‍ കുംബ്ലെയ്ക്കാണെന്ന് ശ്രീകാന്ത് വ്യക്തമാക്കിയത്.

Exit mobile version