Fb Img 1668711977738

ഗോൺസാലസ് അർജന്റീനയുടെ ലോകകപ്പ് ടീമിൽ നിന്നു പുറത്ത്,ഏഞ്ചൽ കൊറേയ പകരക്കാരൻ

അർജന്റീനയുടെ 26 അംഗ ലോകകപ്പ് ടീമിൽ നിന്നു മുന്നേറ്റനിര താരം നിക്കോളാസ് ഗോൺസാലസ് പുറത്ത്. മസിലിന് ഏറ്റ പരിക്കിൽ നിന്നു പൂർണ മോചിതൻ ആവാത്തതിനാൽ ആണ് താരത്തെ അർജന്റീന ടീമിൽ നിന്നു ഒഴിവാക്കിയത്.

താരത്തിന് പകരമായി അത്ലറ്റികോ മാഡ്രിഡ് താരം ഏഞ്ചൽ കൊറേയ അർജന്റീനയുടെ ലോകകപ്പ് ടീമിൽ എത്തും. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അത്ഭുതബാലൻ ഗർനാചോ ടീമിൽ എത്തും എന്നു അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും കൂടുതൽ അനുഭവ പരിചയമുള്ള കൊറേയയെ സ്കെലോണി ടീമിലേക്ക് വിളിക്കുക ആയിരുന്നു.

Exit mobile version