Site icon Fanport

ആൻഡ്രെ സിൽവക്ക് വേണ്ടി ആഴ്സണൽ രംഗത്ത്

പോർച്ചുഗീസ് താരം ആൻഡ്രെ സിൽവയെ സ്വന്തമാക്കാൻ ആഴ്സണൽ ശ്രമിക്കുന്നു. ഫ്രാങ്ക്ഫർടിന്റെ താരമായ ആൻഡ്രെ സിൽവ കഴിഞ്ഞ സീസണിൽ ബുണ്ടസ് ലീഗയിൽ ഗോളുകൾ അടിച്ചു കൂട്ടിയിരുന്നു. 28 ഗോളുകളാണ് താരം കഴിഞ്ഞ സീസണിൽ ലീഗിൽ മാത്രം അടിച്ചത്. താരത്തെ ഇംഗ്ലണ്ടിലേക്ക് എത്തിക്കാൻ ആഴ്സണൽ ചർച്ചകൾ തുടങ്ങിയതായി ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോൾ പോർച്ചുഗീസ് ടീമിനൊപ്പം യൂറോ കപ്പിൽ കളിക്കുകയാണ് ആൻഡ്രെ സിൽവ. കഴിഞ്ഞ സീസണിൽ ആയിരുന്നു ജർമ്മൻ ക്ലബ് താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കിയത്. മിലാനിൽ നിന്ന് ആദ്യം ലോണി എത്തിയ താരം ജർമ്മനിയിൽ കഴിവ് തെളിയിച്ച് പിന്നീട് അവിടെ സ്ഥിര കരാർ ഒപ്പുവെക്കുകയായിരുന്നു. മിലാനിലെ മോശം കാലഘട്ടത്തിൽ നിന്ന് കരകയറി വരുന്ന താരം ഉടനെ ഒരു ട്രാൻസ്ഫറിനു കൂടെ തയ്യാറാകുമോ എന്നതു സംശയമാണ്.

മുമ്പ് പോർട്ടോ ക്ലബിന്റെ സ്ട്രൈക്കറായി തിളങ്ങി കൊണ്ടായിരുന്നു സിൽവ ലോക ശ്രദ്ധ നേടുയത്. എന്നാൽ അവിടെ നിന്ന് മിലാനിൽ വന്ന താരത്തിന് ഒട്ടും തിളങ്ങാൻ ആയില്ല.പിന്നീട് സെവിയ്യയിലും താരം ലോണിൽ പോയിരുന്നു. 25കാരനായ താരത്തെ സ്വന്തമാക്കാൻ ആയാൽ അത് ആഴ്സണൽ അറ്റാക്കിന് ശക്തി നൽകും.

Exit mobile version