“ബാഴ്സലോണയുടെ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ പോന്ന താരങ്ങൾ അവർക്ക് ഒപ്പം ഉണ്ട്’ – ആഞ്ചലോട്ടി

ഇന്നലെ റയൽ മാഡ്രിഡ് വിജയിക്കുകയും ബാഴ്സലോണ സമനില വഴങ്ങുകയും ചെയ്തതോടെ റയൽ മാഡ്രിഡിന് ബാഴ്സലോണക്ക് മേൽ 10 പോയിന്റിന്റെ ലീഡ് ആയിരിക്കുകയാണ്. എന്നാൽ ഇപ്പോഴും ബാഴ്സലോണ ലാലിഗ കിരീട പോരാട്ടത്തിൽ നിന്ന് പുറത്തായിട്ടില്ല എന്ന് റയൽ മാഡ്രിഡ് പരിശീലകൻ ആഞ്ചലോട്ടി പറയുന്നു. സീസൺ ഇനിയും ഏറെ കാലം ബാക്കിയുണ്ട്. ബാഴ്സലോണ കയറി വരും. ആരും 100 പോയിന്റ് നേടി ലീഗ് കിരീടം നേടാൻ പോകുന്നില്ല. എല്ലാവരും പോയിബ്റ്റ് നഷ്ടപ്പെടുത്തും. അതുകൊണ്ട് തന്നെ ബാഴ്സലോണയെ കിരീട പോരാട്ടത്തിൽ നിന്ന് ഒഴിവാക്കാൻ ആവില്ല. ആഞ്ചലോട്ടി പറഞ്ഞു.

തനിക്ക് ബാഴ്സലോണ പ്രതിസന്ധിയിൽ ആയതിൽ വിഷമം ഉണ്ട്. അവർ ഞങ്ങളുടെ മികച്ച എതിരാളികൾ ആണ്. എന്നാൽ ബാഴ്സലോണയെ പ്രതിസന്ധിയിൽ നിന്ന് പുറത്ത് കൊണ്ടു വരാൻ ആകുന്ന താരങ്ങൾ അവർക്ക് ഒപ്പം ഉണ്ട് എന്ന് ആഞ്ചലോട്ടി പറഞ്ഞു. തനിക്ക് ബാഴ്സലോണയോടും അവരുടെ പുതിയ പരിശീലകൻ സാവിയോടും വലിയ ബഹുമാനം ഉണ്ട് എന്നും ആഞ്ചലോട്ടി പറഞ്ഞു.

Exit mobile version