പരിക്ക് പൂർണ്ണമായും മാറി, തന്റെ പഴയ ക്ലബിനെതിരെ അനസ് ഇറങ്ങും

ഈ സീസൺ ഐ എസ് എല്ലിന്റെ പകുതി കഴിഞ്ഞപ്പോൾ തന്നെ അനസിന് 7 മത്സരങ്ങളാണ് പുറത്തിർക്കേണ്ടി വന്നത്. സീസൺ തുടക്കത്തിൽ കൊച്ചിൽ വെച്ച് നടന്ന കേരള ബ്ലാസ്റ്റേഴ്സ്- ജംഷദ്പൂർ മത്സരത്തിനിടെ ഏറ്റ ഗ്രോയിൻ ഇഞ്ച്വറി ആണ് അനസിനെ ഇത്ര അധികം കാലം പുറത്ത് ഇരുത്തിയത്.

പരിക്ക് കഴിഞ്ഞ് മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ തിരിച്ചെത്തി എങ്കിലും വീണ്ടുൻ അനസിനെ പരിക്ക് അലട്ടി. കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ബെഞ്ചിലേക്ക് തിരിച്ചെത്തിയ അനസ് നാളെ നടക്കുന്ന ജംഷദ്പൂർ ഡെൽഹി ഡൈനാമോസ് പോരാട്ടത്തിൽ ആദ്യ ഇലവനിൽ തന്നെ എത്തും.

തന്റെ മുൻ ഐ എസ് എൽ ക്ലബായ ഡെൽഹി ഡൈനാമോസിനെതിരായ അനസിന്റെ ആദ്യ മത്സരമാവും ഇത്. സീസൺ തുടക്കത്തിൽ ഡെൽഹിയുമായി ജംഷദ്പൂർ ഏറ്റുമുട്ടിയപ്പോൾ അനസ് കളത്തിന് പുറത്തായിരുന്നു. എന്നാൽ ഡെൽഹിയുമായി കളിക്കുന്നത് തന്നെ സമ്മർദ്ദത്തിൽ ആക്കുന്നില്ല എന്നാണ് അനസ് പറയുന്നത്. കളിക്കാർ ക്ലബ് മാറി വരുന്നതൊക്കെ സാധാരണയാണെന്നും ഇത് മറ്റൊരു മത്സരമായി മാത്രമെ കാണുന്നുള്ളൂ എന്നും അനസ് എടത്തൊടിക പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version