Anas Edathodika

അനസ് എടത്തൊടിക ഫുട്ബോളിൽ നിന്ന് വിരമിച്ചു

അനസ് എടത്തൊടിക ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം എഫ് സിക്ക് ആയി സൂപ്പർ ലീഗ് കേരളയിലെ അവസാന മത്സരത്തിൽ ഇറങ്ങിയ അനസ് എടത്തൊടിക ഇനി ബൂട്ട് അണിയില്ല. ഇന്ന് തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് അനസ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ സീസണിൽ മലപ്പുറം എഫ് സിയുടെ ക്യാപ്റ്റൻ ആയിരുന്നു അനസ്.

2021-22 ഐ‌എസ്‌എല്ലിൽ ജംഷഡ്പൂർ എഫ്‌സിക്ക് വേണ്ടി ഫുട്‌ബോൾ കളിച്ച 36 കാരനായ അനസ്, 2 വർഷത്തെ ഇടവേള കഴിഞ്ഞായിരുന്നു കഴിഞ്ഞ സീസണിൽ ഗോകുലം കേരളയിലൂടെ പ്രൊഫഷണൽ ഫുട്ബോളിലേക്ക് തിരികെയെത്തിയത്. ഈ സീസണിൽ മലപ്പുറം എഫ് സിക്കായും കളിച്ചു.

https://www.instagram.com/reel/DB1qcEIholj/?igsh=ZDRhZ295YWVlMGgx

മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ടീമുകൾക്ക് എല്ലാം കളിച്ച താരമാണ് അനസ്. ഒരു കാലത്ത് ഇന്ത്യൻ ദേശീയ ടീമിന്റെ പ്രധാന സെന്റർ ബാക്കും ആയിരുന്നു.

Exit mobile version