അനസ് എടത്തൊടികയ്ക്ക് സർക്കാർ ജോലി, വി അബ്ദുറഹ്മാൻ ഉറപ്പ് നൽകി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ താരമായ അനസ് എടത്തൊടികയ്ക്ക് ഗവണ്മെന്റ് ജോലി ഉറപ്പ് നൽകി. കൊണ്ടോട്ടി എം എൽ എ ആയ ടി വി ഇബ്രാഹീം ആണ് അനസ് എടത്തൊടികയക്ക് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ സർക്കാർ ജോലി ഉറപ്പ് നൽകിയതായി പറഞ്ഞത്. അടുത്ത ദിവസങ്ങളിൽ അനസ് നൽകിയ ഒരു അഭിമുഖത്തിൽ താരം തനിക്ക് ലഭിച്ച അവഗണനകളെ കുറിച്ച് മനസ്സ് തുറന്നിരുന്നു. ഇതിനു പിന്നാലെയാണ് ടി വി ഇബ്രാഹീം വി അബ്ദുറഹ്മാനുമായി ചർച്ച നടത്തിയത്.

സർക്കാർ ജോലി നൽകാൻ ഉദ്ദേശിക്കുന്നവരുടെ ലിസ്റ്റിൽ അനസ് ഉണ്ടെന്ന് വി അബ്ദുറഹ്മാൻ പറഞ്ഞതായും ഫേസ്ബുക്കിൽ ടി വി ഇബ്രാഹീം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
Fb Img 1651050979080
ടി വി ഇബ്രാഹീമിന്റെ ഫേസ് ബുക്ക് പോസ്റ്റ്;

അനസ് എടത്തൊടികക്ക് സർക്കാർ ജോലി : സ്പോട്സ് വകുപ്പ് മന്ത്രിയിൽ നിന്നു ഉറപ്പ് ലഭിച്ചു.

കേരളത്തിനും ഇന്ത്യക്കും വേണ്ടി കളിച്ച പ്രമുഖ ഫുട്ബോൾ താരം കൊണ്ടോട്ടിയുടെ അഭിമാനവും കൂടിയായ അനസ് എടത്തോടികക്ക് സംസ്ഥാന സർക്കാർ ജോലി നൽകുമെന്ന് സ്പോട്സ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ എനിക്ക് ഉറപ്പ് നൽകുകയുണ്ടായി. അനസ് എടത്തൊടിക കേരളത്തിന്റെ അഭിമാന താരമാണെന്നും അദ്ദേഹത്തിന് ജോലി നൽകുന്ന കാര്യം സർക്കാർ തീരുമാനമാണെന്നും നിലവിലെ ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേരുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

2016 മുതൽ 2020 വരെ ഇന്ത്യൻ ടീമിന് വേണ്ടി ഏഷ്യൻ കപ്പിലും, ലോകകപ്പ്
യോഗ്യതാ മൽസരങ്ങളിലും,2010 ൽ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫിയിലും,ഐലീഗ്,ഐ.എസ്.എൽ തുടങ്ങിയ ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ രംഗത്ത് 14 വർഷമായി സജീവ സാന്നിദ്ധ്യമായി തുടരുകയാണ് കൊണ്ടോട്ടി സ്വദേശിയായ അനസ് എടത്തോടിക
അഖിലേന്ത്യാ അന്തർ സർവ്വകലാശാല ചാമ്പ്യൻഷിപ്പിൽ കളിച്ചാൽ പോലും
താരങ്ങൾക്ക് തൊഴിൽ കൊടുക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനസ് എടത്തോടികയെ കണ്ടില്ലന്ന് നടിക്കുകയാണ്. വിവിധ ടൂർണമെന്റിൽ ഇന്ത്യക്ക് വേണ്ടിയും സന്തോഷ് ട്രോഫി പോലെയുള്ള ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടിയും കളത്തിലിറങ്ങി ഇന്ത്യയിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരങ്ങൾ വരെ നേടിയിട്ടുള്ള അനസ് എടത്തൊടികയെ പോലെയുള്ള ഒരു വലിയ കായിക പ്രതിഭക്ക്
സർക്കാർ ജോലി വൈകുന്നത് നിരാശാജനകവും സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചക്കും കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരിൽ കണ്ട് ചർച്ച നടന്നിയതും മന്ത്രിയുടെ ഉറപ്പ് ലഭിച്ചതും. നമ്മുടെ അഭിമാനമായ അനസിന് നീതി ലഭിക്കുന്നത് വരെ നമുക്ക് ഒന്നിച്ചു പോരാടാം