അനസ് എടത്തൊടികയും ഈസ്റ്റ് ബംഗാളിലേക്ക്, ഒരു കോടിക്ക് മുകളിൽ വാഗ്ദാനം

സി കെ വിനീതിനും റിനോ ആന്റോയ്ക്കും പിന്നാലെ അനസ് എടത്തൊടികയും ഈസ്റ്റ് ബംഗാളിലേക്ക് പോവുകയാണ് എന്ന് വാർത്തകൾ. എ ടി കെ കൊൽക്കത്തയുടെ താരമായ അനസ് ഇപ്പോൾ ഈസ്റ്റ് ബംഗാളുമായി ചർച്ചയിലാണ്. ഒരു കോടിക്ക് മുകളിൽ വരുന്ന വലിയ ഓഫർ തന്നെയാണ് അനസിനായി ഈസ്റ്റ് ബംഗാൾ ഓഫർ ചെയ്യുന്നത്. താരം ഓഫർ അംഗീകരിക്കും എന്ന് തന്നെയാണ് വാർത്തകൾ.

കേരള ബ്ലാസ്റ്റേഴ്സ് വിട്ട് കഴിഞ്ഞ സീസണിൽ ആയിരുന്നു സെന്റർ ബാക്ക് ആയ അനസ് എടത്തൊടിക നി എ ടി കെ കൊൽക്കത്തയിൽ എത്തിയത്. പരിക്ക് കാരണം അനസിന് സീസണിൽ ആകെ ഒമ്പതു മത്സരങ്ങൾ മാത്രമെ കളിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഇപ്പോൾ പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്ത അനസ് ക്ലബിന് ഒരു മുതൽക്കൂട്ടാകും എന്ന് ഈസ്റ്റ് ബംഗാൾ കരുതുന്നു.

ഈസ്റ്റ് ബംഗാളിൽ എത്തിയാൽ കൊൽക്കത്തയിൽ അനസിന്റെ മൂന്നാം ക്ലബാകും ഇത്. എ ടി കെയ്ക്ക് പുറമെ മുമ്പ് മോഹൻ ബഗാനിലും അനസ് കളിച്ചിട്ടുണ്ട്.

Exit mobile version