Site icon Fanport

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ആമി സാത്തെര്‍ത്ത്‍വൈറ്റ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് ന്യൂസിലാണ്ട് വനിത താരം ആമി സാത്തെര്‍ത്ത്‍വൈറ്റ്. ന്യൂസിലാണ്ടിനായി ഏറ്റവും അധികം മത്സരങ്ങള്‍ കളിച്ച താരമാണ് ആമി. 2007ൽ ഓസ്ട്രേലിയയ്ക്കെതിരെ ടി20 – ഏകദിന അരങ്ങേറ്റം നടത്തിയ താരം ഏകദിനത്തിൽ 4639 റൺസ് നേടിയിരുന്നു.

താരത്തിന് 2022-23 സീസണില്‍ കേന്ദ്ര കരാര്‍ ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ് നൽകിയിരുന്നില്ല. അതിൽ തനിക്ക് നിരാശയുണ്ടെന്നത് താരം വ്യക്തമാക്കി. ഈ തീരുമാനം ആണ് പെട്ടെന്നുള്ള വിരമിക്കൽ തീരുമാനത്തിന് പിന്നിലെന്ന് വേണം കരുതുവാന്‍.

Exit mobile version