Site icon Fanport

സാവോ പോളോ വിടും, ബോക ജൂനിയേഴ്സിൽ കരിയർ അവസാനിപ്പിക്കാൻ എന്ന് ഡാനി ആൽവേസ്

ബ്രസീൽ റൈറ്റ് ബാക്ക് ആയ ഡാനി ആൽവസ് ഈ സീസണിൽ കൂടിയേ ബ്രസീലിൽ കളിക്കുകയുള്ളൂ. ഈ സീസൺ അവസാനിക്കുന്നതോടെ താൻ സാവോ പോളൊ വിടും എന്ന് ആൽവേസ് വ്യക്തമാക്കി. അർജന്റീന ഇതിഹാസ ക്ലബായ ബോക്ക ജൂനിയേഴ്സ് ആണ് ഡാനി ആൽവേസ് ഇനി ലക്ഷ്യമിടുന്നത്. താരം അർജന്റീന ക്ലബുമായി ചർച്ചകൾ ആരംഭിച്ചു.

അർജന്റീനയിൽ തന്നെ വിരമിക്കുകയാണ് ആൽവേസിന്റെ ലക്ഷ്യം. കഴിഞ്ഞ സീസണിൽ ആയിരുന്നു പി എസ് ജി വിട്ട് ആൽവേസ് ബ്രസീലിയൻ ലീഗിലെത്തിയത്. സാവോ പോളോയ്ക്ക് വേണ്ടി മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാൻ ആൽവേസിനായി. കോപ അമേരിക്കയിൽ ബ്രസീലിനെ കിരീടത്തിലേക്ക് നയിച്ച ആൽവസ് മുമ്പ് ബാഴ്സലോണ, യുവന്റസ്, സെവിയ്യ എന്നീ ക്ലബുകൾക്കായൊക്കെ കളിച്ചിട്ടുണ്ട്.

Exit mobile version