പരമ്പര തൂത്തുവാരി ന്യൂസിലാണ്ട്, 307 റണ്‍സ് ജയം, ഓള്‍റൗണ്ട് പ്രകടനവുമായി കെര്‍

- Advertisement -

മൂന്നാം ഏകദിനത്തിലും അയര്‍ലണ്ടിനെ തകര്‍ത്തെറിഞ്ഞതോടെ പരമ്പര തൂത്തുവാരി ന്യൂസിലാണ്ട്. 441 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ അയര്‍ലണ്ട് വനിതകള്‍ക്ക് 133 റണ്‍സ് മാത്രമേ നേടാനായുള്ളു. 44 ഓവര്‍ മാത്രം നീണ്ട് നിന്ന ഇന്നിംഗ്സിനൊടുവില്‍ 307 റണ്‍സ് പരാജയമാണ് ആതിഥേയര്‍ ഏറ്റുവാങ്ങിയത്. 43 റണ്‍സ് നേടിയ ഉന റേമണ്ട്-ഹോയ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഷൗന കവനാഗ്(28), ജെന്നിഫര്‍ ഗ്രേ(17*) എന്നിവരാണ് രണ്ടക്കം കടന്ന താരങ്ങള്‍.

ഇരട്ട ശതകം നേടിയ അമേലിയ കെര്‍ അഞ്ച് വിക്കറ്റ് നേട്ടവും മത്സരത്തില്‍ ആവര്‍ത്തിച്ച് മത്സരം തനിക്ക് അവിസ്മരണീയമാക്കി. ഹന്ന റോവ് രണ്ടും ജെസ്സ് വാട്കിന്‍, ലെയ്ഗ് കാസ്പെറെക്ക്, ലീ തഹാഹു എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement