Aleppycc

ബാറ്റിംഗ് നേടിയത് 133 റൺസ്, 41 റൺസ് വിജയവുമായി ആലപ്പി സിസി

മുരുഗന്‍ സിസി ബി ടീമിനെതിരെ സെലസ്റ്റിയൽ ട്രോഫി ചാമ്പ്യന്‍സ് റൗണ്ടിൽ വിജയം കുറിച്ച് ആലപ്പി സിസി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആലപ്പി സിസി 24.3 ഓവറിൽ 133 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ മുരുഗന്‍ സിസിയെ 92 റൺസിന് എറിഞ്ഞിട്ട് 41 റൺസിന്റെ തകര്‍പ്പന്‍ വിജയം ആണ് ടീം സ്വന്തമാക്കിയത്.

ആലപ്പിയ്ക്കായി ദേവാദിത്യന്‍ 55 റൺസ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ മുരുഗന്‍ സിസി നിരയിൽ 3 വീതം വിക്കറ്റ് നേടി ശ്രീജിത്തും വൈശാഖും ബൗളിംഗിൽ തിളങ്ങി.

49 റൺസുമായി പുറത്താകാതെ നിന്ന വിജയ് എസ് വിശ്വനാഥിന് പിന്തുണ നൽകുവാന്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും സാധിക്കാതെ വന്നതാണ് മുരുഗന്‍ സിസിയ്ക്ക് തിരിച്ചടിയായത്. ആലപ്പി സിസിയ്ക്കായി മുഹമ്മദ് അജ്മൽ, സാലമൺ സെബാറ്റ്യന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. പ്രസൂൺ പ്രസാദ് 2 വിക്കറ്റും വീഴ്ത്തി. 21.5 ഓവറിലാണ് മുരുഗന്‍ സിസി ഓള്‍ഔട്ട് ആയത്.

Exit mobile version