Site icon Fanport

NBA മാതൃകയിൽ ഐ.പി.എല്ലിൽ ‘ഓൾ സ്റ്റാർ’ മത്സരം

അമേരിക്കയിലെ NBA മാതൃകയിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഓൾ സ്റ്റാർ മത്സരം നടത്താൻ ഒരുങ്ങി ഐ.പി.എൽ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉദ്‌ഘാടനത്തിന് മുന്നോടിയായി മത്സരം സംഘടിപ്പിക്കാനാണ് ബി.സി.സി.ഐ ശ്രമം. ഇത് പ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ക്യാപിറ്റൽസ്, കിങ്‌സ് ഇലവൻ പഞ്ചാബ്, രാജസ്ഥാൻ റോയൽസ് എന്നിവരെ ഉൾപ്പെടുത്തി ഒരു നോർത്ത് ഈസ്റ്റ് ടീമിനെയും ചെന്നൈ സൂപ്പർ കിങ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, സൺറൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് എന്നിവരെ ഉൾപ്പെടുത്തി ഒരു സൗത്ത് വെസ്റ്റ് ടീമിനെയും അണിനിരത്താനാണ് ബി.സി.സി.ഐ ശ്രമം.

ഇത് പ്രകാരം ഐ.പി.എൽ ടീമുകളിലെ പ്രമുഖ താരങ്ങൾ ഇരു ടീമുകളിലുമായികളത്തിലിറങ്ങും. ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങുന്ന മാർച്ച് 29ന് മുൻപായി മാർച്ച് 25ന് മത്സരം നടത്താനാണ് പദ്ധതി. മത്സരത്തിന്റെ വേദി ഇതുവരെ തീരുമാനം ആയിട്ടില്ലെന്നും ഐ.പി.എൽ പ്രധിനിധി അറിയിച്ചു. NBAയിൽ നടക്കുന്ന ഈസ്റ്റേൺ കോൺഫെറെൻസും വെസ്റ്റേൺ കോൺഫെറെൻസും തമ്മിലുള്ള മത്സരത്തിന് സമാനമായി എല്ലാ വർഷവും ഓൾ സ്റ്റാർ മത്സരം നടത്താനാണ് ഐ.പി.എൽ പദ്ധതി.

Exit mobile version