എല്ലാം അഭ്യൂഹങ്ങള്‍, കെയിന്‍ വില്യംസണിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുവാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത തള്ളി കോച്ച് ഗാരി സ്റ്റെഡ്

ന്യൂസിലാണ്ട് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് കെയിന്‍ വില്യംസണിനെ മാറ്റുവാന്‍ താന്‍ ശ്രമിച്ചുവെന്ന് പരന്ന വാര്‍ത്ത അഭ്യൂഹം മാത്രമാണെന്ന് വ്യക്തമാക്കി ടീം കോച്ച് ഗാരി സ്റ്റെഡ്. ഓസ്ട്രേലിയയ്ക്കെതിരെ 0-3ന് ഏറ്റ തോല്‍വിയ്ക്ക് ശേഷം സ്റ്റെഡ് ടോം ലാഥമിനെ ക്യാപ്റ്റനാക്കുവാന്‍ ആവശ്യപ്പെട്ടുവെന്നാണ് പുറത്ത് വന്ന വാര്‍ത്ത.

എന്നാല്‍ ഇതൊന്നും സത്യമല്ലെന്നും താന്‍ ഇത്തരത്തില്‍ ഒരു കാര്യം അവതരിപ്പിച്ചിട്ടില്ലെന്നും ഗാരി സ്റ്റെഡ് വ്യക്തമാക്കി. 2016ല്‍ ബ്രണ്ടന്‍ മക്കല്ലത്തില്‍ നിന്നാണ് കെയിന്‍ വില്യംസണ്‍ ന്യൂസിലാണ്ട് ക്യാപ്റ്റന്‍സി സ്ഥാനം ഏറ്റെടുക്കുന്നത്. തനിക്ക് തന്നെ ഈ വാര്‍ത്ത പുതിയതാണെന്നാണ് എന്നാല്‍ ഇതൊന്നും സത്യമല്ലെന്നാണ് ഗാരി സ്റ്റെഡ് വ്യക്തമാക്കിയത്.

Exit mobile version