ആധികാരിക ജയവുമായി പേഷ്വാര്‍ സല്‍മി, പത്ത് വിക്കറ്റ് ജയം

- Advertisement -

വീണ്ടും ലാഹോര്‍ ഖലന്തേര്‍സ് ബാറ്റിംഗ് തകര്‍ച്ച നേരിട്ട മത്സരത്തില്‍ ശക്തമായ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ വിജയം സ്വന്തമാക്കി പേഷ്വാര്‍ സല്‍മി. ലിയാം ഡോസണും ഹസന്‍ അലിയും മൂന്ന് വീതം വിക്കറ്റ് നേടിയ മത്സരത്തില്‍ വഹാബ് റിയാസ് രണ്ട് വിക്കറ്റും നേടി. 57/1 എന്ന നിലയില്‍ നിന്ന് 100 റണ്‍സിനു ലാഹോര്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 17.2 ഓവര്‍ മാത്രം പിടിച്ച് നിന്ന ലാഹോര്‍ ബാറ്റിംഗ് നിരയില്‍ ഫകര്‍ സമന്‍ 30 റണ്‍സുമായി ടോപ് സ്കോറര്‍ ആയി.

മറുപടി ബാറ്റിംഗിനിറങ്ങിയ പേഷ്വാര്‍ 13.4 ഓവറില്‍ 104 റണ്‍സ് സ്വന്തമാക്കി 2 പോയിന്റുകള്‍ പോക്കറ്റിലാക്കി. ഓപ്പണിംഗ് കൂട്ടുക്കെട്ട് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 57 റണ്‍സുമായി കമ്രാന്‍ അക്മലും 37 റണ്‍സ് നേടി തമീം ഇക്ബാലുമാണ് ടീമിന്റെ വിജയ ശില്പികളായി മാറിയത്. ലിയാം ഡോസണ്‍ ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement