Site icon Fanport

അവസാന വർഷം റോമയുടെ കൂടെ, ഇത്തവണ ലിവർപൂളിനൊപ്പം, അലിസണെ ബാഴ്സ മറക്കില്ല

ബാഴ്സലോണയുടെ അവസാന രണ്ട് ചാമ്പ്യൻസ് ലീഗ് പുറത്താകലുകൾക്കും ഒരുപാട് സാമ്യം ഉണ്ട്. കഴിഞ്ഞ സീസണിൽ ബാഴ്സലോണ ക്വാർട്ടർ ഫൈനലിൽ റോമയ്ക്ക് എതിരെ ആയിരുന്നു ഇറങ്ങിയത്. അന്ന് ആദ്യ പാദം 4-1 എന്ന സ്കോറിൻ ബാഴ്സലോണ വിജയിച്ചു. ആ 3 ഗോളിന്റെ ലീഡുമായി ബാഴ്സലോണ റോമിൽ എത്തി. അവിടെ നാണം കെട്ട് 3-0ന് തോറ്റു. അഗ്രിഗേറ്റിൽ സ്കോർ 4-4. എവേ ഗോളിൽ ബാഴ്സലോണ പുറത്ത്.

അന്ന് ബാഴ്സലോണയെ റോമ നാണംകെടുത്തിയപ്പോൾ റോമയുടെ ഗോൾ വലയിൽ ഉണ്ടായിരുന്ന അലിസൺ ആയിരുന്നു. ആ അലിസൺ തന്നെയാണ് ഇന്ന് ബാഴ്സലോണ നാണം കെടുമ്പോൾ ലിവർപൂൾ വലയിലും ഉള്ളത്. ഇന്നും ആദ്യ പാദത്തിലെ 3-0 ലീഡ് എടുത്തായിരുന്നു ബാഴ്സലോണ ആൻഫീൽഡിൽ വന്നത്. എന്നാൽ 4-0ന്റെ തോൽവിയുമായി മടങ്ങാനായിരുന്നു ബാഴ്സലോണയുടെ വിധി.

രണ്ട് പരാജയങ്ങളിലും സാക്ഷിയി അലിസൺ ഉണ്ടായിരുന്നു. രണ്ട് വർഷവും നിർണായക സേവുകൾ നടത്തി ബാഴ്സയെ തടയുന്നതിൽ അലിസൺ പ്രധാന പംകുവഹിച്ചിരുന്നു. ഇനിയും കാലങ്ങൾ അലിസണെ ബാഴ്സലോണ ആരാധകർ ഓർമ്മിക്കാൻ ഈ രണ്ട് പരാജയങ്ങൾ മതിയാകും. ഈ സീസൺ തുടക്കത്തിലായിരുന്നു റെക്കോർഡ് തുകയ്ക്ക് അലിസൺ ലിവർപൂളിലേക്ക് എത്തിയത്.

Exit mobile version