Picsart 23 08 16 10 43 44 872

ലിവർപൂളിന്റെ അലിസണ് മുന്നിൽ വലിയ ഓഫർ വെച്ച് അൽ നസർ

ലിവർപൂൾ ഗോൾകീപ്പർ അലിസൺ ബെക്കറിനെ റാഞ്ചാൻ അൽ നസറിന്റെ ശ്രമം. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കും മുമ്പ് ഒരു നല്ല ഗോൾ കീപ്പറെ കൂടെ സൈൻ ചെയ്യാൻ അൽ നസർ ആഗ്രഹിക്കുന്നുണ്ട്‌. ഇതിന്റെ ഭാഗമായാണ് ഈ ഓഫർ. ഫൂട്ട് മെർക്കാറ്റോ ആണ് അലിസണായി അൽ നസർ വമ്പൻ ഓഫർ മുന്നിൽ വെച്ചതായി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ലിവർപൂൾ അലിസണെ വിൽക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇതിനകം ലിവർപൂളിന് ഹെൻഡേഴ്സൺ, ഫബിനോ എന്നിവരെ സൗദി ക്ലബുകൾക്ക് മുന്നിൽ നഷ്ടപ്പെട്ടിട്ടുണ്ട്.

സെക്കോ ഫൊഫാന, സാഡിയോ മാനെ, ടെല്ലസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ ഇതിനകം സൈൻ ചെയ്തിട്ടുള്ള അൽ-നാസർ ഇപ്പോൾ തന്നെ ശക്തമായ ടീമാണ്. ഡിഫൻസിലേക്ക് അവർ ബാഴ്സലോണ താരം ലെങ്ലെയെ എത്തിക്കാൻ ശ്രമിക്കുന്നുമുണ്ട്.

അലിസണ് ക്ലബ് വിടണം എന്ന് ആവശ്യപ്പെട്ടാൽ മാത്രമെ ലിവർപൂൾ അൽ നസറിന്റെ ഓഫറിനോട് പ്രതികരിക്കാൻ സാധ്യതയുള്ളൂ. 2018ൽ റോമ വിട്ട് എത്തിയത് മുതൽ അലിസണാണ് ലിവർപൂളിന്റെ ഒന്നാം ഗോൾ കീപ്പർ. ലിവർപൂളിനൊപ്പം പ്രീമിയർ ലീഗ് കിരീടം, എഫ്എ കപ്പ് , ചാമ്പ്യൻസ് ലീഗ് കിരീടം എന്നിവയുൾപ്പെടെ അഞ്ച് കിരീടങ്ങൾ അലിസൺ നേടിയിട്ടുണ്ട്. 30കാരനായ താരം അറേബ്യൻ ഓഫർ പരിഗണിച്ചാൽ ലിവർപൂൾ വലിയ പ്രതിസന്ധിയിൽ ആയേക്കും.

Exit mobile version