Site icon Fanport

അലേനയെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ ബെറ്റിസിന്റെ ശ്രമം

ബാഴ്സലോണ യുവതാരം കാർലെസ് അലേന റയൽ ബെറ്റിസുമായി സ്ഥിരക്കരാർ ഒപ്പുവെച്ചേക്കും. താരത്തെ ജനുവരിയിൽ ലോൺ ലോണടിസ്ഥാനത്തിൽ ബെറ്റിസ് സൈൻ ചെയ്തിരുന്നു. ആ കരാർ സ്ഥിരകരാർ ആക്കി മാറ്റാൻ ആണ് ഇപ്പോൾ ബെറ്റിസ് ശ്രമിക്കുന്നത്. ഇതിനായി ക്ലബ് ബാഴ്സയുമായി ചർച്ചകൾ ആരംഭിച്ചു.

ബാഴ്സലോണ മിഡ്ഫീൽഡിൽ അലേനയ്ക്ക് അധികം അവസരങ്ങൾ ലഭിക്കുന്നില്ല എന്നതു കൊണ്ടായിരുന്നു അലേന ബെറ്റിസിലേക്ക് പോയത്. സ്ഥിര കരാറിൽ ബാഴ്സലോണ താരത്തെ വിട്ടു നൽകാൻ ഒരുക്കമല്ല എങ്കിൽ ഒരു സീസൺ കൂടെ അലേനയെ ബെറ്റിസ് ലോണിൽ തന്നെ നിലനിർത്താൻ ശ്രമിക്കും.അലേനയെ വിൽക്കാൻ ഉദ്ദേശമില്ല എന്ന് ബാഴ്സലോണ നേരത്തെ പറഞ്ഞിരുന്നു. ബാഴ്സലോണയുടെ അണ്ടർ 8 ടീം മുതൽ ക്ലബിനൊപ്പം ഉള്ള താരമാണ് അലേന.

Exit mobile version