ആൽബെർടോ നൊഗുവേരയെ മുംബൈ സിറ്റി സ്വന്തമാക്കി

Newsroom

Mumbai City Fc Alberto Noguera 768x432
Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് സി ഗോവയുടെ താരമായിരുന്ന സ്പാനിഷ് മിഡ്ഫീൽഡർ ആൽബെർടോ നൊഗേര മുംബൈ സിറ്റിയിലേക്ക് എത്തി. . മുംബൈ ക്ലബുമായി ഒരു വർഷത്തെ കരാറിൽ ആൽബെർടോ ഒപ്പുവെച്ചതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. അവസാന രണ്ടു സീസണുകളായി എഫ് സി ഗോവയ്ക്ക് ഒപ്പം ആയിരുന്നു നൊഗേര. രണ്ട് സീസണുകളിലായി 39 മത്സരങ്ങൾ കളിച്ച താരം 4 ഗോളും 11 അസിസ്റ്റും ഗോവക്ക് സംഭാവന ചെയ്തിരുന്നു.

മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയൊക്കെ കളിച്ചിട്ടുള്ള താരമാണ്. അത്ലറ്റിക്കോ മാഡ്രിഡ് സി ടീമിനായും ബി ടീമിനായും ഒപ്പം സീനിയർ ടീമിനായും ആൽബെർട്ടോ കളിച്ചിട്ടുണ്ട്.

ലാലിഗ ക്ലബായ ഗെറ്റഫെയുടെ അക്കാദമിയിലൂടെ വളർന്ന താരമാണ്. ഇംഗ്ലണ്ടിൽ ബ്ലാക്ക്പൂൾ ക്ലബിനായും കളിച്ചിട്ടുണ്ട്. അവസാന വർഷങ്ങളിൽ സ്പാനിഷ് ക്ലബുകളായ ലോർക, നുമാൻസിയ, റേസിംഗ് സാന്റന്റർ എന്നീ ക്ലബുകൾക്കായും താരം കളിച്ചിട്ടുണ്ട്.