Site icon Fanport

ഇന്ത്യൻ വനിതാ ലീഗ്, ആദ്യ ജയം അളക്പുര എഫ് സിക്ക്

ഇന്ത്യൻ വനിതാ ലീഗിന് ഇന്ന് ലുധിയാനയിൽ തുടക്കമായി. ലീഗിലെ ആദ്യ ജയം അളകപുര എഫ് സിയാണ് സ്വന്തമാക്കിയത്. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഹാൻസ് വുമൺസിനെയാണ് അളകപുര പരാജയപ്പെടുത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ ഒരേയൊരു ഗോളാണ് വിധി നിർണയിച്ചത്. മത്സരത്തിന്റെ 17ആം മിനുട്ടിൽ സമിക്ഷയായിരുന്നു മികച്ച ഒരു റണ്ണിനു ശേഷം അളകപുരയെ മുന്നിൽ എത്തിച്ച ഗോൾ നേടിയത്.

ആ ഗോൾ തന്നെ വിജയ ഗോളായി മാറുകയും ചെയ്തു. ഹാൻസ് മികച്ച അവസരങ്ങൾ സൃഷ്ടിച്ച് സമനിലയ്ക്കായി പൊരുതി എങ്കിലും അളകപുര ഡിഫൻസിനെ ഭേദിക്കാൻ ആയില്ല. മത്സരം പരാജയപ്പെട്ടു എങ്കിലും ഹാൻസിന്റെ താരമായ അനുഷ്കാ സാമുവലാണ് മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് വൈകിട്ട് നടക്കുന്ന രണ്ടാം മത്സരത്തിൽ ഗോകുലം കേരള എഫ് സി റൈസിംഗ് സ്റ്റുഡന്റ്സിനെ നേരിടും.

Exit mobile version