Site icon Fanport

അലാബയുടെ കരാർ പുതുക്കില്ല എന്ന് ബയേൺ

ബയേൺ മ്യൂണിച്ച് താരമായ ഡേവിഡ് അലാബ ക്ലബ് വിടുമെന്നുള്ള സൂചനകൾ ആണ് ജർമ്മനിയിൽ നിന്ന് ലഭിക്കുന്നത്. ബയേൺ അലാബയ്ക്ക് നൽകിയ പുതിയ കരാർ വാഗ്ദാനം ക്ലബ് പിൻവലിച്ചതായി ബയേൺ മാനേജ്മെന്റ് അറിയിച്ചു. ഒക്ടോബർ അവസാനിക്കും മുമ്പ് കരാർ പുതുക്കാനായിരുന്നു ബയേൺ ഉദ്ദേശിച്ചിരുന്നത്. എന്നാൽ അലാബയും ഏജന്റും കരാർ മെച്ചപ്പെടുത്തണം എന്നാവശ്യപ്പെട്ടു. ഇതോടെ ഇനി ഓഫർ തന്നെ വേണ്ട ബയേൺ തീരുമാനിച്ചതായി ബയേർൺ ചെയർമാൻ ഹെർബട് ഹൈനർ പറഞ്ഞു.

ബയേണുമായുള്ള ബയേണിന്റെ കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കാൻ ഇരിക്കുകയാണ്. പുതിയ പ്രസ്താവനകളോടെ അലാബ ഇനി ബയേണിൽ തുടരാനും സാധ്യതയില്ല. ജനുവരിയോടെ അലാബ ഫ്രീ ഏജന്റായി മാറും. ആ അവസരം മുതലെടുക്കാ യുവന്റസ് അടക്കമുള്ള ക്ലബുകൾ ശ്രമിക്കുന്നുമുണ്ട്. അവസാന 12 വർഷങ്ങളായി ബയേണിന് ഒപ്പം ഉള്ള താരമാണ് അലാബ.

Exit mobile version