Site icon Fanport

പരിശീലകനായി സാവിക്ക് ആദ്യ കിരീടം

ബാഴ്സലോണ ഇതിഹാസതാരം സാവിക്ക് പരിശീലകനായി ആദ്യ കിരീടം. ഖത്തർ ക്ലബായ അൽ സാദിന്റെ പരിശീലക ചുമതലയേറ്റെടുത്ത സാവി ഖത്തർ സൂപ്പർ കപ്പാണ് സ്വന്തമാക്കിയത്. ഇന്നലെ സൂപ്പർ കപ്പിനായി നടന്ന മത്സരത്തിൽ അൽ ദുഹൈലിനെ നേരിട്ട അൽ സാദ് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് നേടിയത്. കഴിഞ്ഞ സീസണോടെ ഫുട്ബോളിൽ നിന്ന് വിരമിച്ച സാവി താൻ കളിച്ച അൽ സാദിന്റെ തന്നെ പരിശീലകനായി ചുമതലയേൽക്കുകയായിരുന്നു.

ഈ കിരീടത്തിൽ സന്തോഷമുണ്ട് എന്ന് സാവി പറഞ്ഞു. സീസൺ തുടക്കം മാത്രമാണെന്നും ഈ വിജയം ബാക്കി ടൂർണമെന്റുകൾ വിജയിക്കാനുള്ള ഊർജ്ജവും ആത്മവിശ്വാസവും നൽകുനെന്നും സാവി കൂട്ടിച്ചേർത്തു. ഖത്തർ ക്ലബായ അൽ സാദിനൊപ്പം അവസാന നാലു വർഷമായി സാവിയുണ്ട്. 2015ൽ ആണ് സാവി അൽ സാദ് ക്ലബിൽ എത്തിയത്. ക്ലബിനൊപ്പം മൂന്ന് കിരീടങ്ങൾ നേടിയാണ് സാവി വിരമിച്ചത്. ഖത്തർ ലോകകപ്പ് കഴിയുന്നത് വരെ സാവി ഖത്തറിൽ തുടരണമെന്നത് ഖത്തർ ഫുട്ബോളിന്റെ ആവശ്യം കൂടിയാണ്.

Exit mobile version