Picsart 23 01 06 22 48 51 453

റൊണാൾഡോ എത്തിയ ശേഷമുള്ള ആദ്യ മത്സരത്തിൽ അൽ നാസറിന് വിജയം

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്തതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ അൽ നാസറിന് വിജയം. ഇന്ന് സൗദി പ്രൊ ലീഗിൽ അൽ തായിയെ നേരിട്ട അൽ നാസർ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം മഴ കാരണം ഇന്നേക്ക് മാറ്റി വെക്കുക ആയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് അരങ്ങേറ്റം നടത്തിയിട്ടില്ല. ഈ മാസം 21ന് മാത്രമെ റൊണാൾഡോയുടെ അരങ്ങേറ്റം ഉണ്ടാവുകയുള്ളൂ.

ബ്രസീലിയൻ താരം ടലിസ്ക നേടിയ ഇരട്ട ഗോളുകൾ ആണ് അൽ നാസറിന് ജയം നൽകിയത്. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ആയിരുന്നു ടലിസ്കയുടെ ആദ്യ ഗോൾ. പിന്നാലെ 47ആം മിനുട്ടിൽ ടലിസ്ക് വീണ്ടും ഗോൾ നേടി. ഈ വിജയത്തോടെ അൽ നാസർ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. 12 മത്സരങ്ങളിൽ നിന്ന് 29 പോയിന്റ് ആണ് അൽ നാസറിന് ഉള്ളത്.

Exit mobile version