Site icon Fanport

അൽമോസ് അലിക്ക് മാത്രം നാലു ഗോളുകൾ, ഖത്തർ പാട്ടും പാടി പ്രീക്വാർട്ടറിൽ

അൽമോസ് അലി കൊടുങ്കാറ്റായി മാറിയ മത്സരത്തിൽ ഖത്തറിന് സുഖകരമായ ജയം. ഇന്ന് ഉത്തര കൊറിയയെ നേരിട്ട ഖത്തർ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് വിജയിച്ചത്. ആറു ഗോളുകളിൽ നാലു ഗോളുകളും അൽമോസ് അലിയുടെ സംഭാവനയായിരുന്നു. ഈ ഏഷ്യൻ കപ്പിലെ ആദ്യ ഹാട്രിക്ക് കൂടുയായി ഇത്. മത്സരത്തിന്റെ 9, 11, 55, 60 മിനുട്ടുകളിൽ ആയിരുന്നു അലിയുടെ ഗോളുകൾ.

ഈ ഗോളുകളോടെ ടൂർണമെന്റിലെ നിലവിലെ ടോപ്പ് സ്കോറർ ആയും അലി മാറി. അലിയെ കൂടാതെ ഖൗകി, ഹസൻ എന്നിവരാണ് ഖത്തറിന്റെ മറ്റു ഗോൾ സ്കോറേഴ്സ്. ഈ വിജയം ഖത്തറിനെ നോക്കൗട്ട് റൗണ്ടിലേക്ക് എത്തിച്ചു. കഴിഞ്ഞ മത്സരത്തിൽ ലെബനനെയും ഖത്തർ തോൽപ്പിച്ചിരുന്നു.

Exit mobile version