ഇന്ത്യ പ്രതിരോധത്തിൽ, കോഹ്‍ലി പൂജ്യത്തിന് പുറത്ത്, അജാസിന് മൂന്ന് വിക്കറ്റ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കുതിപ്പിനെ തകര്‍ത്ത അജാസ് പട്ടേൽ ചേതേശ്വര്‍ പുജാരയെയും വിരാട് കോഹ്‍ലിയെയും പുറത്താക്കിയതോടെ 80/0 എന്ന നിലയിൽ നിന്ന് 80/3 എന്ന നിലയിലേക്ക് വീണ് ഇന്ത്യ.

44 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിനെ റോസ് ടെയിലറുടെ കൈകളിലെത്തിച്ച അജാസ് പട്ടേൽ ചേതേശ്വര്‍ പുജാരയെ ബൗള്‍ഡാക്കുകയും വിരാട് കോഹ്‍ലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്യുകയായിരുന്നു.

31 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 80/3 എന്ന നിലയിലാണ്. 32 റൺസ് നേടിയ മയാംഗിനൊപ്പം അക്കൗണ്ട് തുറക്കാതെ ശ്രേയസ്സ് അയ്യരാണ് ക്രീസിലുള്ളത്.